This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍റൗഷ് ബ്രിഡ്ജ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോള്‍റൗഷ് ബ്രിഡ്ജ്

ഇലക്ട്രോളൈറ്റിന്റെ വിശിഷ്ട ചാലകത അളക്കുന്നതിനുള്ള ഉപകരണം. സാധാരണ ചാലകതത്തിന്റേതുപോലെ ഇലക്ട്രൊളൈറ്റിന്റെ പ്രതിരോധം നിര്‍ണയിക്കുന്നതിന് ഒരു വീറ്റ്സ്റ്റണ്‍ ബ്രിഡ്ജ് ചില ഭേദഗതികളോടെ ഉപയോഗിക്കാമെന്ന് എഫ്. ഡബ്ല്യു. കോള്‍റൗഷ് 1868-ല്‍ തെളിയിച്ചു. ഇലക്ട്രോളൈറ്റില്‍ സമാന്തരമായി നിമഗ്നനം ചെയ്തതും അതിനു ചേരുന്നതുമായ രണ്ടു സമലോഹത്തകിടുകള്‍ക്ക് (ഇലക്ട്രോഡുകള്‍ക്ക്) ഇടയിലുള്ള ഏകസമാനമായ ഇലക്ട്രൊളൈറ്റ് കോളത്തിന്റെ പ്രതിരോധമാണ് ബ്രിഡ്ജുകൊണ്ട് അളക്കുന്നത്.

ബ്രിഡ്ജില്‍ ഉപയോഗിക്കുന്ന വൈദ്യുതി നേര്‍ധാരയാകുമ്പോള്‍ ധ്രുവണംമൂലം ഇലക്ട്രോഡുകളില്‍ ഉണ്ടായേക്കാവുന്ന വാതകക്കുമിളകള്‍ ഇലക്ട്രോഡുകള്‍ക്കിടയിലൂടെയുള്ള പ്രതിരോധത്തിന് മാറ്റം വരുത്തുവാനിടയുണ്ട്. ഇതിനു പ്രതിവിധിയായി പ്രത്യാവര്‍ത്തി വിദ്യുത്ധാര ഉപയോഗിക്കാമെന്ന് കോള്‍റൗഷ് നിര്‍ദേശിച്ചു. ഏതാണ്ട് 1000 Hz ആവൃത്തിയോടെ രണ്ടു വശത്തേക്കും മാറിമാറി പ്രവഹിക്കുന്ന വൈദ്യുതി, ധ്രുവണത്തിന്റെ അപകടം ഒഴിവാക്കിക്കൊള്ളും. പ്രത്യാവര്‍ത്തിധാര ഉപയോഗിക്കുമ്പോള്‍ ബ്രിഡ്ജിലെ സംസൂചകമെന്ന നിലയില്‍ സാധാരണ ഗാല്‍വനോമീറ്റര്‍ നിഷ്പ്രയോജനമാവും. അപ്പോള്‍ ഒരു കമ്പനഗാല്‍വനോമീറ്ററോ, ഗാല്‍വനോമീറ്ററിനുപകരം വൈദ്യുതിയുടെ ആവൃത്തിക്കു ചേര്‍ന്ന ഒരു ടെലഫോണ്‍ അഭിഗ്രാഹിയോ കാഥോഡ് കിരണ ഓസിലോഗ്രാഫോ ഉപയോഗിക്കാവുന്നതാണ്.

കോള്‍റൗഷ് ബ്രിഡ്ജായി ഭേദഗതി ചെയ്തിട്ടുള്ള ഒരു വീറ്റ്സ്റ്റണ്‍ ബ്രിഡ്ജ് ചിത്രത്തില്‍ കൊടുത്തിരിക്കുന്നു. ഇതില്‍ ഇ ഇലക്ട്രോളൈറ്റിന്റെ സെല്ലും R ക്രമീകരിക്കാവുന്ന ഒരു പ്രതിരോധവും D സംസൂചകവുമാണ്. MN ഏകസമാനമായ ഒരു പ്രതിരോധക്കമ്പിയാണ്. സംസൂചകത്തിന്റെ ഒരറ്റം A-യില്‍ ഘടിപ്പിച്ചശേഷം മറ്റേഅറ്റം കമ്പിയില്‍ M-നും N-നും ഇടയ്ക്കുള്ള J-യില്‍ തൊടുമ്പോള്‍ സംസൂചകത്തില്‍ക്കൂടി വൈദ്യുതി പ്രവഹിക്കുന്നില്ല എന്നു കണ്ടാല്‍ വീറ്റ്സ്റ്റണ്‍ തത്ത്വമനുസരിച്ച് ചിത്രം:Pg298_for_07.png‎ ആയിരിക്കും.

സെല്ലിലെ ഇലക്ട്രോഡുകള്‍ തമ്മില്‍ ഒരു കപ്പാസിറ്റന്‍സ് ഉള്ളതുകൊണ്ട് അതിന്റെ പ്രഭാവത്തെ നിഷ്ക്രിയമാക്കേണ്ടതിനു ചേര്‍ന്ന ഒരു കപ്പാസിറ്റര്‍ (K) R-നോടു ഘടിപ്പിക്കാറുണ്ട്. കപ്പാസിറ്റന്‍സും ഇന്‍ഡക്റ്റന്‍സും ഇല്ലാത്ത വിധത്തിലായിരിക്കണം R നിര്‍മിക്കുന്നതും. ഇക്കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടിവരുന്നത് ബ്രിഡ്ജില്‍ ഉപയോഗിക്കുന്ന വൈദ്യുതി പ്രത്യാവര്‍ത്തിധാരയായതുകൊണ്ടാണ്.

ചിത്രം:Pg268_for08.png‎

ഇലക്ട്രോഡുകളുടെ അരികിലെ പ്രതിരോധത്തിന്റെ അവ്യക്തത പരിഹരിക്കാന്‍ അവ തമ്മിലുള്ള ദൂരം മാറ്റിയിട്ട് വീണ്ടും പ്രതിരോധം നിര്‍ണയിക്കാറുണ്ട്. Re', Re" എന്ന ഈ രണ്ടു പ്രതിരോധങ്ങളുടെ വ്യത്യാസം ഇലക്ട്രോഡുകള്‍ തമ്മിലുള്ള രണ്ടു ദൂരങ്ങളുടെ (I', I") വ്യത്യാസം നീളമായിട്ടുള്ള ഇലക്ട്രോളൈറ്റുകോളത്തിന്റെ പ്രതിരോധമായിരിക്കും. ഇലക്ട്രോഡിന്റെ വിസ്തീര്‍ണം 'a' ആണെങ്കില്‍ ഇലക്ട്രോളൈറ്റിന്റെ വിശിഷ്ട ചാലകത

ചിത്രം:Pg268_for09.png‎

എന്ന സമീകരണത്തില്‍ നിന്നും കണ്ടുപിടിക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍